8 January 2026, Thursday

Related news

January 6, 2026
December 25, 2025
December 24, 2025
December 21, 2025
December 19, 2025
December 17, 2025
December 12, 2025
November 19, 2025
November 14, 2025
November 14, 2025

ഇനി പട്ടിയിറച്ചി കഴിയ്ക്കുകയും വിൽക്കുകയും ചെയ്യാം; നിരോധനം നീക്കി കോടതി

Janayugom Webdesk
ഗുവാഹട്ടി
June 7, 2023 10:08 am

പട്ടിയിറച്ചി നിരോധിച്ച നാ​ഗാലാൻസ് സർക്കാർ നടപടി റദ്ദാക്കി ​ഗുവാഹട്ടി ഹൈക്കോടതി. നാഗാലാൻഡ് ജനവിഭാ​ഗങ്ങൾക്കിടയിൽ സ്വീകാര്യമായ ഭക്ഷണമാണ് പട്ടിയിറച്ചിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാണിജ്യ ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, മാർക്കറ്റുകളിലും റസ്റ്റോറന്റുകളിലും പട്ടിയിറച്ചി വിൽക്കുന്നതിനുള്ള നാഗാലാൻഡ് സർക്കാർ നിരോധന‌മാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് റദ്ദാക്കിയത്. കൊഹിമ മുനിസിപ്പൽ കൗൺസിലിലെ വ്യാപാരികൾ 2020ൽ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചതിന് തുടർന്ന് സർക്കാർ തീരുമാനം 2020 നവംബറിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

തുടർന്നാണ് കേസിൽ വിധി പുറപ്പെടുവിച്ചത്. പട്ടിയിറച്ചി നാഗകൾക്കിടയിൽ സ്വീകാര്യമായ ഭക്ഷണമാണെന്ന് ജസ്റ്റിസ് മാർലി വങ്കുങ് വിധിയിൽ ചൂണ്ടിക്കാട്ടി. പട്ടിയിറച്ചി വിൽപനയിലൂടെ വ്യാപാരികൾക്ക് അവരുടെ ഉപജീവനമാർഗം നേടാൻ കഴിയുമെന്നും കോടതി പറഞ്ഞു. 2011ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് (ഫുഡ് പ്രൊഡക്ട്‌സ് സ്റ്റാൻഡേർഡ്‌സ് ആൻഡ് ഫുഡ് അഡിറ്റീവുകൾ) റെഗുലേഷന്റെ മൃഗങ്ങൾ എന്നതിന്റെ നിർവചനത്തിന് കീഴിൽ നായകളെ പരാമർശിച്ചിട്ടില്ലെന്നും ജസ്റ്റിസ് വാൻകുങ് അഭിപ്രായപ്പെട്ടു. നാഗാലാൻഡിലെ വിവിധ ഗോത്രക്കാർ നായ മാംസം ഭക്ഷിക്കുന്നത് അംഗീകരിക്കാതിരിക്കാൻ ഒരു കാരണവും കണ്ടെത്തുന്നില്ലെന്നും പട്ടിയിറച്ചിക്ക് ഔഷധമൂല്യമുണ്ടെന്ന വിശ്വാസം ഇവർക്കിടയിലുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

eng­lish summary;Can now eat and sell pork; The court lift­ed the ban
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.