9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
November 2, 2024
August 5, 2024
May 3, 2024
April 30, 2024
March 13, 2024
March 2, 2024
February 5, 2024
December 14, 2023
December 2, 2023

പ്രതിഷേധസ്ഥലം ഒരുക്കിയാല്‍ യുഎപിഎ ചുമത്താനാകുമോ : ഡല്‍ഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2025 11:19 am

പ്രതിഷേധ പരിപാടിക്ക് സ്ഥലം സജ്ജമാക്കുന്നതും യുഎപിഎ നിയമപ്രകാരം കുറ്റമാകുമോയെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി കലാപത്തിന് പിന്നാലെ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന പേരില്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഉമര്‍ഖാലിദ്,ഷാര്‍ജയില്‍ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കവേയാണ് ചോദ്യമുന്നയിച്ചത്.

പ്രതിഷേധത്തിന് സ്ഥലം ഒരുക്കുന്നത്‌ യുഎപിഎ ചുമത്താൻ മതിയായ കുറ്റമാണോ അതോ ആ പ്രതിഷേധ പരിപാടി സംഘർഷത്തിന്‌ കാരണമായാലാണോ യുഎപിഎ ചുമത്തുക ജസ്റ്റിസ്‌ നവീൻചാവ്‌ള അധ്യക്ഷനായ ബെഞ്ച്‌ ഡൽഹി പൊലീസിനോട്‌ അന്വേഷിച്ചു.

വാട്ട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളുണ്ടാക്കി പ്രതികൾ കലാപത്തിനും സംഘർഷത്തിനും ആഹ്വാനം ചെയ്‌തതിന്റെ രേഖകളുണ്ടെന്ന്‌ ഡൽഹി പൊലീസ്‌ വാദിച്ചു. ഹാജരാക്കാൻ കോടതി നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.