19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

ഇന്ത്യ ജനാധിപത്യത്തിന് ഭീഷണിയെന്ന് കാനഡ

Janayugom Webdesk
ഒട്ടാവ
June 6, 2024 10:49 pm

കനേഡിയന്‍ ജനാധിപത്യത്തിനുമേലുള്ള രണ്ടാമത്തെ വലിയ വിദേശ ഭീഷണിയാണ് ഇന്ത്യയെന്ന് കാനഡ. ചൈനയാണ് പട്ടികയില്‍ ഒന്നാമത്. കനേഡിയന്‍ പാര്‍ലമെന്റിന്റെ ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ദേശീയ സുരക്ഷാ, ഇന്റലിജന്‍സ് പാര്‍ലമെന്ററി സമിതിയാണ് മേയ് മാസത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാനഡയ്ക്കുമേലുള്ള മൂന്നാമത്തെ വിദേശ ഭീഷണിയായി പട്ടികപ്പെടുത്തിയിരിക്കുന്നത് റഷ്യയെയാണ്. വിദേശഭീഷണി പട്ടികയില്‍ 2019 മുതലാണ് ഇന്ത്യ ഇടംപിടിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഈയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വിഷയം ഗൗരവതരമായി പരിഗണിക്കുമെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞു. 84 പേജുള്ള റിപ്പോര്‍ട്ടില്‍ 44 തവണയാണ് ഇന്ത്യയെ പരാമര്‍ശിക്കുന്നത്. കനേഡിയന്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്കും പ്രക്രിയകള്‍ക്കും മേലുള്ള ഭീഷണിയായി ഇന്ത്യ വളര്‍ന്നുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

Eng­lish Summary:Canada says India is a threat to democracy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.