ഇന്ത്യയോട് പ്രതികാരം തുടർന്ന് കാനഡയുടെ നടപടി.വിദ്യാര്‍ത്ഥികള്‍ക്ക് വീസ നടപടികള്‍ എളുപ്പമാക്കുന്ന എസ്ഡി വിസാ സംവിധാനം നിർത്തലാക്കി. ചൈന, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങി 14 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് പദ്ധതി കാനഡ ആരംഭിച്ചത്. 20 ദിവസത്തിനകം വീസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാർത്ഥികളാണ്.
എസ്ഡിഎസ് അപേക്ഷകരില്‍ വീസ ലഭിക്കാനുള്ള സാധ്യത 63% ആണ്. അല്ലാത്തവര്‍ക്ക് 19% ഉം. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായിരുന്നു എസ്ഡിഎസ് അനുകൂല്യം. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പില്‍ എന്‍ട്രി ടൂറിസ്റ്റ് വീസയും കാനഡ നിര്‍ത്തി. നവംബർ 8 ന് ഉച്ചയ്ക്ക് 2 മണി വരെ ലഭിച്ച അപേക്ഷകൾ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന് ശേഷമുള്ള എല്ലാ അപേക്ഷകളും റെഗുലർ സ്റ്റഡി പെർമിറ്റ് സ്ട്രീമിന് കീഴിലായിരിക്കും പരിഗണിക്കുക. റെഗുലർ പെർമിറ്റിന് ഉയർന്ന നിരക്കും കൂടുതൽ സമയവുമെടുക്കും. ഇതോടെ ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ ദൈർഘ്യമേറിയ വിസ നടപടിക്രമങ്ങൾക്ക് കാത്തിരിക്കേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.