കന്നി വരവില്‍ തന്നെ കോപ്പ അമേരിക്കയുടെ സെമിഫൈനലില്‍ കടന്ന് കാനഡ. വെനസ്വേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3–4ന് പരാജയപ്പെടുത്തിയാണ് കാനഡ സെമിടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ബുധനാഴ്ച പുലർച്ചെ 5.30ന് നടക്കുന്ന ഒന്നാം സെമിയിൽ കരുത്തരായ അർജന്റീനയാണ് കാനഡയുടെ എതിരാളി. ക്വാർട്ടർ പോരാട്ടത്തിൽ ഇക്വഡോറിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് അർജന്റീന സെമിയിലെത്തിയത്.
13-ാം മിനിറ്റില്‍ ജേക്കബ് ശെഫല്‍ബര്‍ഗിലൂടെ കാനഡയാണ് ആദ്യം സ്കോര്‍ ചെയ്തത്. 64-ാം മിനിറ്റില്‍ ജോസ് സലമോണ്‍ റോണ്ടന്‍ വെനസ്വേലയ്ക്കായി മടക്കി. 90 മിനിറ്റുകളില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
കാനഡയ്ക്കായി ജൊനാഥന്‍ ഡേവിഡ്, മോയ്‌സ് ബോംബിറ്റോ, അല്‍ഫോണ്‍സോ ഡേവിസ്, ഇസ്മായെല്‍ കോനെ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ലിയാം മില്ലര്‍ കിക്ക് പുറത്തേക്കടിച്ചുകളഞ്ഞു.
സ്റ്റീഫന്‍ എസ്റ്റാക്വിയോയുടെ ഷോട്ട് വെനസ്വേല ഗോളി റാഫേല്‍ റോമോ തടുത്തിട്ടു. വെനസ്വേലയ്ക്കായി സോളമന്‍ റോണ്‍ഡോണ്‍, തോമസ് റിന്‍കോണ്‍, യോണ്‍ഡര്‍ കാഡിസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ജെഫേഴ്‌സണ്‍ സവാരിനോ, വില്‍ക്കര്‍ ഏംഗല്‍ എന്നിവരുടെ ഷോട്ടുകള്‍ തടുത്തിട്ടാണ് മാക്‌സിം ക്രെപാവു കാനഡയുടെ വിജയതാരമായത്. യാംഗല്‍ ഹെരേര കിക്ക് നഷ്ടപ്പെടുത്തുകയും ചെയ്തു.
English Summary:Canadian revolution at Copa America
You may also like this video
ടെക്സാസ്:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.