
2023 ആഗസ്റ്റ് 11നുശേഷം നായിബ് തഹസിൽദാർമാർ നൽകിയ ജനന സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനുള്ള മഹാരാഷ്ട്ര സർക്കാർ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജിയിൽ സർക്കാറിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് നോട്ടീസ് അയച്ചു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) ആണ് ഹരജി നൽകിയത്. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബന്ധപ്പെട്ടവരുടെ വിശദീകരണം കേൾക്കാതെയാണ് കഴിഞ്ഞ മാർച്ച് 17ന് ആയിരക്കണക്കിന് സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടതെന്ന് എ.പി.സി.ആർ ജനറൽ സെക്രട്ടറി ശാക്കിർ ശൈഖ് ആരോപിച്ചു. ആധാർ കാർഡ്, വോട്ടർ ഐ.ഡി, സ്കൂൾ പ്രവേശനം എന്നിവക്ക് അത്യാവശ്യമായ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയത് പാവപ്പെട്ട നിരവധി പേരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.