
തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ത്ഥിനിര്‍ണയം ബിജെപിക്ക് വലിയ തലവേദനയായി മാറിയിരുക്കുന്നു.എന്‍ഡിഎ യിലെ പ്രധാന ഘടകകക്ഷിയായ ബിഡിജെസിനെ തഴഞ്ഞ് ബിജെപി ഒററക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതില്‍ ബിഡിജെഎസ് ഏറെ അമര്‍ഷത്തിലാണ്.അവര്‍ ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടില്‍ മുന്നോട്ട് പോകുകയാണ്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പൊട്ടിത്തറി മൂലം വലഞ്ഞിരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന് ബിഡിജെഎസ് അടക്കമുള്ള ഘടകക്ഷികളുടെ പ്രതിഷേധവും വന്‍തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ബിഡിജെഎസ് നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് .ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചതായാണ് വിവരം. അതേസമയംമുന്നണി മര്യാദ പാലിച്ചില്ലെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്നുമാണ് ബിഡിജെഎസ് നിലപാട്. ഇതിനിടയില്‍ ശ്രീരേഖഐപിഎസിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ ആറ്റുകാല്‍ ക്ഷേത്രം വിശ്വാസികളോടുള്ള ബിജെപിയുടെ വെല്ലുവിളിയായി കാണണമെന്നാണ് പൊതു സംസാരവും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.