23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

സ്ഥാനാര്‍ത്ഥി നിര്‍ണയം: മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി

കേന്ദ്ര മന്ത്രി ഭൂപേന്ദ്രര്‍ യാദവിനെ വളഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍
Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2023 12:39 pm

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി .കേന്ദ്ര മന്ത്രിയും ബിജെപിയുമായ ഭൂപേന്ദ്രര്‍ യാദവിനെ വളഞ്ഞ് പ്രവര്‍ത്തകരും നേതാക്കളും പ്രതിഷേധിച്ചു.സംഭവത്തില്‍ മൂന്ന് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജബൽപ്പുർ നോർത്ത് മണ്ഡലത്തിലാണ് സംഭവം. അഭിലാഷ് എന്ന വ്യക്തിക്കാണ് മണ്ഡലത്തിൽ സീറ്റ് നൽകിയിരുന്നത്.എന്നാൽ. ഇദ്ദേഹം മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളാണെന്ന്ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ​ഗ്വാളിയോറിലും സമാനമായ പ്രതിഷേധമുണ്ട്. കേന്ദ്രമന്ത്രിയെ പ്രവർത്തകർ തടഞ്ഞുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

മന്ത്രിയുടെ ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുന്നതായും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അവസാന ഘട്ട പട്ടിക ശനിയാഴ്ചയായിരുന്നു പാർട്ടി പുറത്തുവിട്ടത്. ഇതോടെ മുഴുവൻ 228 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചുകഴിഞ്ഞു. നവംബർ 17‑നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.

Eng­lish Summary:
Can­di­date Selec­tion: Blast in Mad­hya Pradesh BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.