ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാറമ്പുഴ തെക്കേ തുണ്ടത്തിൽ വീട്ടിൽ റോബിൻ ജോർജ് (28) നെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന കുമാരനെല്ലൂരിലെ വീട്ടിൽ നിന്നും 17.8 കിലോ കഞ്ചാവ് ജില്ലാ പോലീസ് പിടിച്ചെടുത്തിരുന്നു, വീടിനോട് ചേർന്ന് ഡോഗ് ഹോസ്റ്റൽ നടത്തിയിരുന്ന ഇയാൾ പോലീസ് സാന്നിധ്യം മനസ്സിലാക്കിയതിനെ തുടർന്ന് പട്ടികളെ അഴിച്ചുവിട്ട് പോലീസിനെ ആക്രമിച്ച് കടന്നു കളയുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ഇയാൾ പിടിയിലായത് .
തമിഴ്നാട് തിരുനെൽവേലിക്കടുത്തുള്ള സുരാന്ധയി എന്നസ്ഥലത്ത് വെച്ചാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഗാന്ധിനഗർസ്റ്റേഷന്‍ എസ് എച്ച് ഓ ഷിജി കെ, എസ് ഐ മാരായ മനോജ് കെ കെ, മനോജ് പി പി, എഎസ്ഐ പത്മകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
English Summary: Cannabis trade under the cover of dog hostel: Absconder arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.