14 February 2026, Saturday

Related news

February 13, 2026
February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു; ഒരു മരണം, രണ്ടുപേര്‍ നീന്തിരക്ഷപ്പെട്ടു

Janayugom Webdesk
കണ്ണൂര്‍
August 8, 2023 8:23 pm

രാമന്തളിയില്‍ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. എട്ടിക്കുളം സ്വദേശി കുന്നൂല്‍ അബ്ദുല്‍ റഷീദ് (46) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12നാണ് സംഭവം. തൃക്കരിപ്പൂര്‍ തയ്യില്‍ കടപ്പുറം ഭാഗത്ത് മത്സ്യബന്ധനത്തിനായി ചെറുതോണിയില്‍ പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച അബ്ദുല്‍ റഷീദിന്റെ സഹോദരന്‍ ഹാഷിം, എവി നാസര്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. റഷീദിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

Eng­lish Sum­ma­ry; Canoe over­turned while fish­ing; One death, two escaped by swimming

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.