9 January 2026, Friday

മറക്കാൻ കഴിയില്ല, കരുതൽ ഒരുക്കിയ ഭരണത്തെ

പി ജെ ജിജിമോൻ 
കട്ടപ്പന
December 4, 2025 9:02 pm

കുടിയാറ്റിൽ സുഗുണമ്മയും പതാലിൽ കുട്ടപ്പനും പുല്ലാട്ട് മത്തായിയും സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ കൈപറ്റുന്നവരാണ്.
ഇത്തവണ സർക്കാർ കൂട്ടിനൽകിയ 2000 രൂപയടക്കം 3600 രൂപവീതം ഇവരുടെ അക്കൗണ്ടിൽ എത്തി. റേഷൻ അരിയടക്കം കിഴുകാനത്തുള്ള റേഷൻ കടയിൽ നിന്നും ഇവർക്ക് മുടങ്ങാതെ ലഭിക്കുന്നുമുണ്ട്. വാർദ്ധക്യകാലത്ത് തങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന സർക്കാരിനോടുള്ള സ്നേഹവാത്സല്യം പ്രകടിപ്പിക്കുവാനും എൽഡിഎഫ് സർക്കാരിന്റെ പ്രതിനിധിയായി മത്സരിക്കുന്ന ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകുവാനും ഇവരെ കേൾക്കുവാനുമാണ് മൂവരും വളരെ നേരത്തേ തന്നെ സ്വീകരണ വേദിയായ കണ്ണംപടി ഉന്നതിയിലെ സ്കൂൾ കവലയിലേക്കെത്തിയത്. ‘കണ്ണം പടി സ്കൂൾ സ്കൂളായി മാറിയത് ഇടതുപക്ഷ സർക്കാർ ഉള്ളതുകൊണ്ട് മാത്രമാണെന്നാണ്’-തങ്ങളുടെ കൊച്ചുമക്കൾ അടക്കമുള്ളവർ പഠിക്കുന്ന തൊട്ടടുത്ത സ്കൂളിനെ ചൂണ്ടി മത്തായിയും കുട്ടപ്പനും പറയുന്നു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടു കൂടി കോടി കണക്കിനു രൂപയുടെ പദ്ധതികളാണിവിടെ നടപ്പാക്കിയിട്ടുള്ളത്. രോഗം വന്നാൽ രോഗികളായവരെ കസേരയിലിരുത്തിയോ കമ്പിൽ കെട്ടിതൂക്കിയ തുണിയിലോ പൊതിഞ്ഞ് വാഹനമെത്തുന്ന സ്ഥലം വരെ ചുമന്ന് കൊണ്ടുവന്നു വേണമായിരുന്നു ആശുപത്രിയിൽ എത്തിക്കാൻ. ഇന്ന് ആ അവസ്ഥയെല്ലാം മാറി. കോൺക്രീറ്റ് വിരിച്ച, ടാറിംഗ് നടത്തിയ മനോഹരമായ റോഡ് നിർമ്മിച്ചു നൽകിയത് എൽഡിഎഫ് സർക്കാർ കാലത്താണൊന്നും ഇവർ നന്ദിയോടെ പറയുന്നു. 

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വന നിയമം ഡെമോക്ലസിന്റെ വാളുപോലെ ഈ മേഖലയുടെ വികസനത്തിന് തടസം നിന്നപ്പോൾ തങ്ങളുടെ വിഷമതകൾ കണ്ടറിയുവാനും തങ്ങളെ കേൾക്കുവാനുമായി അന്നത്തെ വനംവകുപ്പുമന്ത്രി ബിനോയ് വിശ്വമും റവന്യൂ വകുപ്പുമന്ത്രിയുമായിരുന്ന കെ പി രാജേന്ദ്രനും ഉന്നതിയിലെത്തിയതും ഉറപ്പുകൾ നൽകി മടങ്ങിയ കാര്യവും ഇവർ ഓർത്തെടുത്തു.
പിന്നീട് അന്നത്തെ എൽഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് ഇവർക്ക് വനാവകാശ രേഖ ലഭിച്ചത്. മാത്രമല്ല വന നിയമതടസങ്ങൾ ഒഴിവാക്കി ഭൂമിക്കടിയിലൂടെ അടക്കം കേബിളുകൾ സ്ഥാപിക്കുകയും മേമാരി കുടിയിലേക്ക് വരെ വൈദ്യുതി ലൈൻ വലിച്ച് പ്രദേശത്താകെ വെളിച്ചമെത്തിച്ചതും എല്ലാം ഇടതുപക്ഷ സർക്കാരാണ്. അതിനാൽ നാട്ടിൽ വികസനം വരണമന്നുണ്ടെങ്കിൽ ഇടതുപക്ഷ സർക്കാരുകൾ വേണം. ത്രിതല പഞ്ചായത്തുകളിലേക്ക് എൽഡിഎഫ് സ്ഥാനാത്ഥികളും വിജയിക്കണം.
സർക്കാർ നൽകുന്ന വിലയേറിയ ക്ഷേമ പെൻഷൻ കൊണ്ട് മറ്റാരുടേയും ആശ്രയമില്ലാതെ തന്നെ മുറുക്കാൻ വാങ്ങാനും മരുന്നു വാങ്ങുവാനും ഇഷ്ടപെട്ട ആഹാര സാധാനങ്ങൾ വാങ്ങുവാനും കഴിയുന്നുണ്ടന്നും ഇവർ പറയുന്നു.
എന്നു മാത്രമല്ല ഒന്നിലധികം പേരുടെ വീടുകളിലേക്ക് ക്ഷേമപെൻഷൻ ഇനത്തിൽ പതിനായിരത്തിലധികം രൂപയാണ് മാസം തോറും ലഭിച്ചു വരുന്നതെന്ന് ഇവർ പറയുമ്പോൾ ഇവരുടെ കണ്ണുകളിൽ സർക്കാരിനോടുള്ള നന്ദിയുടെ തിളക്കം. 

Kerala State - Students Savings Scheme

TOP NEWS

January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 9, 2026
January 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.