22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024

കേരളത്തില്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്

Janayugom Webdesk
തിരുവനന്തപുരം
November 19, 2024 10:48 pm

സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം — കൊല്ലം — പുനലൂർ സാമ്പത്തിക വളര്‍ച്ചാ മുനമ്പ് എന്ന ബൃഹദ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായുള്ള സ്ഥലമേറ്റെടുക്കലിന് 1,000 കോടി കിഫ്ബി ചെലവിടുമെന്ന് കിഫ്ബിയുടെ 51-ാമത് യോഗത്തിന് ശേഷം ധനമന്ത്രി കെ എൻ ബാലഗോപാല്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്മിഷനിങ്ങിനൊരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്‌ഷിപ്പ്മെന്റ് തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തീരപ്രദേശങ്ങളെയും മധ്യ മേഖലയെയും മലയോര മേഖലയെയും പ്രധാന റോഡ് — റെയിൽ ഇടനാഴികൾ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കി കേരളത്തിന്റെ സമ്പൂര്‍ണ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭാവിയിൽ, ഈ ഇടനാഴി കൊല്ലത്തു നിന്നും ആലപ്പുഴ (എൻഎച്ച് 66) വഴി കൊച്ചിയിലേക്കും പുനലൂർ നിന്ന് പത്തനംതിട്ടയിലേക്കും എംസി റോഡ് വഴി കോട്ടയത്തേക്കും ബന്ധിപ്പിച്ച് മധ്യകേരളത്തിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. അടിസ്ഥാനസൗകര്യം, വ്യാവസായിക ഇടനാഴികൾ, ടൂറിസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്ന് വർഷത്തിനുള്ളിൽ മൂന്നുലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രോത്ത് ട്രയാംഗിൾ, വളർച്ചാ നോഡുകൾ, സബ് നോഡുകൾ, ഇടനാഴികൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാവസായിക മേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകളുടെ സംയോജനമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പ്രധാന ഹൈവേകൾക്കും റെയിൽ ശൃംഖലകൾക്കും സമീപം സ്ഥിതിചെയ്യുന്ന പ്രദേശത്ത് ആ പ്രദേശത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന സ്മാർട്ട് ഇൻഡസ്ട്രിയല്‍ ഇക്കോസിസ്റ്റം വികസിപ്പിക്കും. ഈ മേഖലയിലുടനീളമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും തുറമുഖത്തേക്കുള്ള കാര്യക്ഷമമായ ഒഴുക്ക് ഉറപ്പാക്കുന്ന ഇടനാഴികളായി പ്രവർത്തിക്കുന്ന നിലവിലുള്ള റോഡ്, റെയിൽ ശൃംഖലകളിലൂടെ കീ നോഡുകൾ (പ്രധാന കേന്ദ്രങ്ങൾ), സബ് നോഡുകൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് ഒരു സ്മാർട്ട് വ്യവസായിക ഇക്കോസിസ്റ്റം രൂപീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.