21 January 2026, Wednesday

Related news

January 11, 2026
January 10, 2026
December 11, 2025
August 29, 2025
August 19, 2025
July 24, 2025
July 24, 2025
July 17, 2025
July 15, 2025
July 12, 2025

ക്യാപ്റ്റന്മാര്‍ റെഡി ; ഒമ്പത് ഇന്ത്യക്കാരും ഒരു വിദേശിയും

Janayugom Webdesk
March 15, 2025 10:33 pm

ഐപിഎല്‍ പുതിയ സീസണില്‍ ടീമുകളെല്ലാം അടിമുടി മാറിയാണെത്തുന്നത്. പല ടീമുകളിലും പുതിയ ക്യാപ്റ്റന്മാരാണ് നയിക്കുക. അവസാനമായി ഡല്‍ഹി ക്യാപിറ്റല്‍സ് അക്സര്‍ പട്ടേലിനെക്കൂടി ക്യാപ്റ്റനാക്കിയതോടെ 10 ടീമുകളുടെയും ക്യാപ്റ്റന്മാരുടെ കാര്യം അന്തിമമായി. പല ടീമുകളും ക്യാപ്റ്റന്മാരെ മാറ്റിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചു. ഇത്തവണയും സ­ഞ്ജു തന്നെ രാജസ്ഥാനെ നയിക്കും. 

റുതുരാജ് ഗെയ്ക്‌വാദ് (ചെന്നൈ), ഹാർദിക് പാണ്ഡ്യ (മുംബൈ), ശുഭ്മാൻ ഗിൽ (ഗുജറാത്ത്), പാറ്റ് കമ്മിൻസ് (ഹൈദരാബാദ്) എന്നിവരാണ് സ­ഞ്ജുവിനെ കൂടാതെ തുടർച്ചയായ രണ്ടാം സീസണിലും നായകന്മാരായി തുടരുന്നത്. ഈ സീസണിൽ പാറ്റ് കമ്മിൻസ് മാത്രമാണ് വിദേശ ക്യാപ്റ്റനായിയുള്ളത്. മറ്റ് ഒമ്പത് ക്യാപ്റ്റന്മാരും ഇന്ത്യക്കാരാണ്. ചരിത്രത്തിലെ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് കമ്മിൻസ്. അതേസമയം ലീഗിലെ ഏറ്റവും കൂടുതൽ ഫാൻ ബേസ് ഉള്ള ടീമായിട്ടും ഇതുവരെ കിരീട ഭാഗ്യമില്ലാതെ പോയ റോയൽ ചലഞ്ചേഴ്‌സിനെ നയിക്കുക രജത് പട്ടീദർ ആയിരിക്കും. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാനാകാത്ത ഒരു ടീമാണ് ബംഗളൂരു. നിലവില്‍ ടീമിലുള്ള കോലിയടക്കം പലരും ക്യാപ്റ്റന്മാരായി മാറിയെത്തിയിട്ടും ടീമിന് കിരീടമെത്തിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. പട്ടീദറിലൂടെ ഇത് നേടിയെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് ആര്‍സിബി.

കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്കു നയിച്ച ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായി പുതിയ ഇന്നിങ്സിനു തുടക്കമിടും. മുൻ സീസണുകളിൽ ഡൽഹിയെ നയിച്ച റിഷഭ് പന്ത് ലഖ്നൗവിന്റെ ക്യാപ്റ്റനായെത്തും.
കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ ടീം വിട്ടതോടെ അജിന്‍ക്യ രഹാനെയെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. വൈസ് ക്യാപ്റ്റനായി വെങ്കടേഷ് അയ്യരുമെത്തും. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ കിരീട വിജയങ്ങളിലേക്കു നയിക്കുന്ന ക്യാപ്റ്റൻസി മികവാണ് രഹാനെയ്ക്കു നേട്ടമായത്.

തുടര്‍ച്ചയായ രണ്ടാം തവണയും ക്യാപ്റ്റന്മാരായവര്‍

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍), റുതുരാജ് ഗെയ്ക്‌വാദ് (ചെന്നൈ), ഹാർദിക് പാണ്ഡ്യ (മുംബൈ), ശുഭ്മാൻ ഗിൽ (ഗുജറാത്ത്), പാറ്റ് കമ്മിൻസ് (ഹൈദരാബാദ്)

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.