ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു വയോധിക മരിച്ചു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി വളവുകയം ലെയ്നിൽ പള്ളിവാതുക്കൽ പറമ്പിൽ സുഹ്റ ബീവിയാണ് (77) മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു 3 പേർക്ക് പരിക്കേറ്റു. സുഹ്റയുടെ സഹോദരിയുടെ മകൻ കാർ ഓടിച്ച തൈപറമ്പിൽ സക്കീർ (46), സക്കീറിന്റെ സഹോദരി വലിയ പറമ്പിൽ നുസൈഫ അബ്ദുൽ ഖാദർ(36), ബന്ധു ബദരിയ മൻസിലിൽ റാസിഖ് റഹ്മാൻ (16), എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരും കാഞ്ഞിരപ്പള്ളി സ്വദേശികളും ബന്ധുക്കളുമാണ്.
റാസിക്, സക്കീർ എന്നിവരുടെ തലക്കും നുസൈഫയുടെ കൈയ്ക്കുമാണ് പരിക്ക്. ഗുരുതരമായി പരുക്കേറ്റ സക്കീറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സുഹറ ബീവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്നലെ രാവിലെ 11 മണിയോടെ മുട്ടം കുരിശുപള്ളിക്കു സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയും കാഞ്ഞിരപ്പള്ളിക്ക് പോവുകയായിരുന്ന കാറുമാണ് കുട്ടിയിടിച്ചത്.
സുഹ്റയുടെ സഹോദരി മറിയംബീവിയെ ഉറയ്ക്കു പോകുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു മടങ്ങിയ വഴിയാണ് കാർ അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിർ ദിശയിൽ സഞ്ചരിച്ച ടിപ്പർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
English Summary: car accident
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.