23 January 2026, Friday

Related news

January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026

വാഹനാപകടത്തിന് കാരണം കുഞ്ഞ്: 18 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചുകൊന്ന് മാതാപിതാക്കള്‍

Janayugom Webdesk
സൂറത്ത്
May 2, 2023 8:33 pm

പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചുകൊന്ന് മാതാപിതാക്കള്‍. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ സൈലയിലാണ് സംഭവം. റൂഹി എന്ന പെണ്‍കുഞ്ഞാണ് മാതാപിതാക്കളുടെ ക്രൂരതയില്‍ മരിച്ചത്. കുഞ്ഞ് കാരണമാണ് തങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതെന്നും മോശം കുഞ്ഞാണെന്നും ആരോപിച്ചായിരുന്നു കൊലപ്പെടുത്തിയത്. പ്രതികളായ മൻസുഖ് ജോഗ്രാജിയ (38), ഭാര്യ പ്രകാശ്ബെൻ (35) എന്നിവരെ അറസ്റ്റ് ചെയ്തു.
ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയെയാണ് ഇവര്‍ കൊന്നത്. 

ഏപ്രില്‍ 28നാണ് കുഞ്ഞിന്റെ മൃതദേഹം സമീപത്തെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ കുഞ്ഞിന്റെ ദേഹത്ത് മുറിവുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരു ക്ഷേത്രത്തില്‍ പോകുന്നവഴിയില്‍ അപകടമുണ്ടായതായും അതിന് കാരണം കുഞ്ഞാണെന്ന് ആരോപിച്ച് കഴുത്തുഞെരിച്ച് ഇവര്‍ കൊല്ലുകയായിരുന്നുവെന്നം പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Car acci­dent caused by baby: Par­ents stran­gle 18-month-old baby
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.