18 December 2025, Thursday

Related news

December 15, 2025
December 5, 2025
November 20, 2025
November 9, 2025
November 9, 2025
November 7, 2025
November 2, 2025
October 19, 2025
October 10, 2025
October 6, 2025

യുഎസിലെ അരിസോണയിൽ കാർ അപകടം; രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

Janayugom Webdesk
വാഷിങ്ടണ്‍
April 23, 2024 10:27 am

യുഎസിലെ അരിസോണയിലെ ഫീനിക്സ് സിറ്റിയിലുണ്ടായ കാർ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ 19 കാരായ നിവേശ് മുക്ക, ഗൗതം പാഴ്സി എന്നിവർ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഏപ്രിൽ 20ന് ആയിരുന്നു അപകടം. 

ഡോക്ടർമാരുടെ മകനായ നിവേശ് മുക്ക അരിസോണ സ്റ്റേറ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കഴിഞ്ഞ വർഷം കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയിരുന്നു. ഇവൻ്റ് മാനേജറായി നിലവിൽ ജോലി ചെയ്യുകയായിരുന്നു. എഎസ്‌യുവിൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയായ പാഴ്‌സി, അസിസ്റ്റൻ്റായും ജോലി ചെയ്തിരുന്നു. അതേസമയം അപകടസമയത്ത് സഹായം നൽകാൻ നിർത്തിയ പൗരന്മാർക്ക് പിയോറിയ പൊലീസ് നന്ദി അറിയിച്ചു.

Eng­lish Summary:Car acci­dent in Ari­zona, US; Two Indi­an stu­dents died
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.