15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

തമിഴ്‌നാട്ടില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

Janayugom Webdesk
കൃഷ്ണഗിരി
October 11, 2023 6:05 pm

തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടുമലയാളികള്‍ മരിച്ചു. കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയില്‍ വച്ചാണ് അപകടം. സഹയാത്രികരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന്‍, സന്ദീപ് എന്നിവരാണു മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ച ഇരുവരും. മണ്ണടിയില്‍ നിന്ന് ബെംഗളുരുവിലേക്കു വരുന്നതിനിടെ പുലര്‍ച്ചെയാണ് അപകടം നടന്നത്.  പോലുപള്ളിയില്‍ വച്ചു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് കാറ് ഇടിച്ചു കയറുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി  ബന്ധുക്കളെത്തിയതിനുശേഷം  മൃതദേഹം വിട്ടുകൊടുക്കും.
 
Eng­lish Summary:Car acci­dent in Tamil Nadu; Two Malay­alis died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.