
യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതിമാർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും യുഎസിൽ സോഫ്റ്റ്‌വേര്‍ എൻജീനിയറുമായ കൃഷ്ണ കിഷോർ(45), ഭാര്യ ആശ(40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ രണ്ടുമക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. വാഷിങ്ടണിൽവച്ചാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ദമ്പതിമാർ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെയും മകളെയും എമർജൻസി ടീം അംഗങ്ങളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കൃഷ്ണ കിഷോറും കുടുംബവും പത്തുദിവസം മുമ്പാണ് നാട്ടിൽ അവധിയാഘോഷിച്ച് യുഎസിലേക്ക് മടങ്ങിയത്. ബന്ധുക്കൾക്കൊപ്പം അവധിക്കാലം ചിലവഴിച്ച കുടുംബം ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോയത്. ദുബായിൽവച്ച് പുതുവത്സരാഘോഷത്തിലും പങ്കെടുത്തു. അതേസമയം, ദമ്പതിമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾക്കും ചികിത്സയിലുള്ള കുട്ടികളുടെ സഹായത്തിനും വാഷിങ്ടണിലെ തെലുഗു കൂട്ടായ്മയും തെലുഗു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും രംഗത്തുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.