തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപം വാഗണ്‍ആര്‍ മാരുതി കാറും മിനി ലോറിയും നേര്‍ക്കു നേര് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവും യുവതിയും മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കാര്‍ ഓടിച്ചിരുന്ന പെരിന്തല്‍മണ്ണ കൊളത്തൂര്‍ കല്ലിങ്ങൽതൊടി സബീറലിയുടെ മകൻ ഷുഹൈബ് (28 ), ഒപ്പം യാത്രചെയ്തിരുന്ന കരിങ്കല്ലത്താണി താഴേക്കോട്, കുളക്കാടൻ വീട്ടില്‍ സജാഫിന്റെ ഭാര്യ സുറുമി (22) എന്നിവരാണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന സുറുമിയുടെ പിതാവിന്റെ സഹോദര പുത്രി ഹന്ന (18 ), മിനി ലോറി ഡ്രൈവറും പെരിന്തല്‍മണ്ണ താനിക്കോട് സ്വദേശിയുമായ സൈദ് (63 ) എന്നിവര്‍ക്ക് പരുക്കേറ്റു.
ഇരുവരെയും മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു അപകടം. പാലക്കാട് ഭാഗത്തുനിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്നു കാറും, മണ്ണാര്‍ക്കാട് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കറ്റവരെ ആദ്യം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ റോഡിലെ തെന്നലാകാം അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
English Summary:Car and mini lorry accident; A young man and a young woman died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.