കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വണ്ടി നമ്പർ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കുട്ടികൾ സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.