
കോഴിക്കോട് വടകരയിൽ ട്രാവലറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപമായിരുന്നു അപകടം. അപകടത്തിൽ കാർ യാത്രക്കാരായ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോൽ സ്വദേശിനി ജയവല്ലി, അഴിയൂർ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിൻ ലാൽ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.