ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശികളായ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. തുറവൂർ സ്വദേശികളായ വാസുദേവൻ — യാമിനി ദമ്പതിമാരാണു മരിച്ചതു. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു.
ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ദമ്പതികള്‍. ദ്വാരകയിൽനിന്നും താമസിച്ചിരുന്ന ലോഡ്ജിലേക്കു ടാക്സി കാറിൽ മടങ്ങവേ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാളെ നാട്ടിലേക്കു മടങ്ങാനിരിക്കെയാണു അപകടം. വാസുദേവൻ സംഭവ സ്ഥലത്തുവച്ചും യാമിനി ആശുപത്രിയിൽ വച്ചുമാണു മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഡ്രൈവറും മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.