18 January 2026, Sunday

Related news

January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026

വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം;15 മരണം

Janayugom Webdesk
ഡമാസ്‌കസ്‌
February 3, 2025 6:41 pm

വടക്കൻ സിറിയൻ നഗരമായ മാൻബിജിൽ തിങ്കളാഴ്ചയുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ 15 പേർ മരിച്ചു. 15 സ്ത്രീകൾക്ക് പരിക്കേറ്റു. 14 സ്ത്രീകളും ഒരു പുരുഷനുമാണ്‌ കൊല്ലപ്പെട്ടതെന്ന്‌ സിറിയൻ സിവിൽ ഡിഫൻസ് അറിയിച്ചത്. മരിച്ചവരെല്ലാം കർഷകത്തൊഴിലാളികളാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും സിവിൽ ഡിഫൻസ് പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച മാൻബിജിന്റെ മധ്യഭാഗത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും കുട്ടികളടക്കം ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സ്ഫോടനമാണെന്ന് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി സന റിപ്പോർട്ട് ചെയ്‌തു.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.