28 February 2026, Saturday

Related news

February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 23, 2026

തമിഴ്‌നാട്ടില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ചു; ഏഴു മരണം

Janayugom Webdesk
ചെന്നൈ
October 24, 2023 9:52 am

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. തിരുവണ്ണാമലൈയില്‍ കാറും ബസും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൃഷ്ണഗിരി ഹൈവേയില്‍ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. മരിച്ച ആറുപേര്‍ അസം സ്വദേശികളാണ്. ഒരാള്‍ തമിഴ്‌നാട്ടുകാരനുമാണ്. പോണ്ടിച്ചേരിയിലെ പശ ഫാക്ടറിയില്‍ നിന്നും ഹൊസൂരിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത് മരിച്ച തൊഴിലാളികള്‍. ഇവര്‍ സഞ്ചരിച്ച ടാറ്റ സുമോ കാര്‍ നിയന്ത്രണം വിട്ട് ബംഗലൂരുവില്‍ നിന്നും വരികയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. 

Eng­lish Summary:Car col­lides with bus in Tamil Nadu; Sev­en deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.