7 March 2026, Saturday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
March 1, 2026
February 28, 2026

പത്തനംതിട്ടയില്‍ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

Janayugom Webdesk
പത്തനംതിട്ട
February 4, 2024 8:57 am

പത്തനംതിട്ടയിലെ കുരമ്പാലയിൽ എംസി റോഡിൽ അമ്യത വിദ്യാലയത്തിന് സമീപം കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാറിൽ യാത്ര ചെയ്ത രണ്ട് പേരിൽ ഒരാൾ മരിച്ചു. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളാണ് കാറിൽ യാത്ര ചെയ്തത് എന്നാണ് വിവരം. രാവിലെ 6.45 നാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം സംഭവിച്ചത്. അടൂരിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തിയാണ് കാറ് വെട്ടി പൊളിച്ച് കാറിലുള്ളവരെ പുറത്തെടുത്തത് അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .

Eng­lish Summary:Car col­lides with KSRTC bus in Pathanamthit­ta; One died

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.