
മഹാരാഷ്ട്രയിലെ പുനെയിൽ കാർ നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അപകടമണ്ടായത്. സംഭവത്തിന്റെ ഭീകര ദൃശ്യം പുറത്തുവന്നു. ബുന്ദ് ഗാർഡൻ മെട്രോ സ്റ്റേഷനിലെ തൂണിലാണ് കാര്‍ ഇടിച്ചത്. നിയന്ത്രണം വിട്ട് കറങ്ങി
കാര്‍ തൂണിലിടിക്കുകയായിരുന്നു. വണ്ടി തകർന്നുകിടക്കുന്നതും മരിച്ച ഒരാളുടെ ശരീരം പുറത്തേക്ക് തൂങ്ങിനിൽക്കുന്നതും കാണാം.
23 കാരായ യാഷ് ബണ്ഡാരി, ഹൃത്തിക്ക് ഭണ്ഡാരി എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് മരിച്ചത്. ഇവർ ബന്ധുക്കളാണ്. കുശ്വന്ത് ടെക്വാനിയെ ഗുരുതര പരിക്കുകളോടെ സസൂൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രഷിക്കാനായില്ല. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കാറിൽ നിന്നും കുപ്പികൾ കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.