ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ കാര്‍ ഇടിച്ചുകയറ്റിയ ഒരാള്‍ അറസ്റ്റില്‍. പരിക്കുകളോ മറ്റ് ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവസമയത്ത് പ്രധാനമന്ത്രി റിഷി സുനക് വസതിയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപകടത്തിനു പിന്നാലെ ഡൗണിങ് സ്ട്രീറ്റിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് പൊലീസ് അടച്ചു.
പ്രദേശത്ത് കര്‍ശന സുരക്ഷാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വെളുത്ത കാര്‍ ഡൗണിങ് സ്ട്രീറ്റിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വെെറ്റ് ഹൗസിലേക്കും വാഹനം ഇടിച്ചുകയറ്റി അപകടമുണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു. സംഭവത്തില്‍ മിസോറി ചെസ്റ്റർഫീൽഡിൽ താമസിക്കുന്ന സായ് വർഷിത് കാണ്ടുലെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസിഡന്റ് ജോ ബെെഡനെ വധിക്കുമെന്നും അമേരിക്കന്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നുമൊക്കെയാണ് ഇയാള്‍ പറഞ്ഞിരുന്നത്.
English Summary;Car rammed into British Prime Minister’s residence; One person was arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.