26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 23, 2024
December 10, 2024
December 8, 2024
December 3, 2024
November 27, 2024
November 14, 2024
November 14, 2024
October 29, 2024

കോഴിക്കോട് ബീച്ചിൽ ഭീമൻ നീലത്തിമിം​ഗലത്തിന്റെ ജഡം

Janayugom Webdesk
കോഴിക്കോട്
September 30, 2023 7:57 pm

കോഴിക്കോട് ഭീമൻ നീലത്തിമിം​ഗലത്തിന്റെ ജഡം കടപ്പുറത്തടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് തിമിംഗലത്തിന്റെ ജഡമുണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്‍റെ ജ‍ഡം കണ്ടത്. ശക്തമായ തിരയില്‍ ജഡം പിന്നീട് കരക്കടിഞ്ഞു. 

പതിനഞ്ചടിയിലേറെ വലുപ്പമുള്ള നീലതിമിം​ഗലത്തിന്റെ ജഡം ബീച്ചിനോട് അടുത്തുള്ള കടൽപ്പാലത്തിനടുത്തായാണ് അടിഞ്ഞത്. മൃതദേഹത്തിന് രണ്ട് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. ചീഞ്ഞ് ദുർ​ഗന്ധം വമിക്കുന്നുണ്ടായിരുന്നു. 

കപ്പൽ തട്ടിയതോ അസുഖം പിടിച്ചോ ആവാം അപകടകാരണമെന്നും ലൈഫ് ​ഗാർഡ് പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം കടൽ തീരത്തു തന്നെയാവും കുഴിച്ചിടുക. മൂന്നുവർഷം മുൻപ് ബീച്ചിൽ മറ്റൊരു തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. അതേസമയം സാധാരണ കേരള തീരത്ത് തിമിം​ഗലങ്ങളെ കാണാറില്ല. തിമിം​ഗലത്തിന്റെ ജഡം കാണാനായി നിരവധി പേരാണ് എത്തുന്നത്. 

Eng­lish Summary:Carcass of giant blue whale on Kozhikode beach
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.