28 February 2026, Saturday

Related news

February 25, 2026
February 23, 2026
February 22, 2026
February 10, 2026
February 6, 2026
February 3, 2026
January 28, 2026
January 24, 2026
January 9, 2026
January 8, 2026

പട്ടാപ്പകൽ ഏലക്കാ മോഷണം; പ്രതികൾ പിടിയിൽ

Janayugom Webdesk
കട്ടപ്പന
September 6, 2025 10:12 pm

പുളിയന്മല ഗണപതി പാലം ഭാഗത്തുള്ള അഡ്വ. അരുൺ വർഗീസിന്റെ വീട്ടിൽ നിന്ന് ഏലക്ക മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ.
സ്റ്റോറിൽ ഉണക്കാൻ കൊണ്ടുപോകാനായി സൂക്ഷിച്ചിരുന്ന രണ്ടു ചാക്ക് പച്ചഏലക്ക സ്കൂട്ടറിൽ എത്തി മോഷ്ടിച്ച് കട്ടപ്പനയിലുള്ള മലഞ്ചരക്ക് കടയിൽ വിൽപ്പന നടത്തിയ പുളിയന്മല കഞ്ഞിപ്പാറ പ്രിയ ഭവനിൽ പ്രവീൺ അയ്യപ്പൻ (25), പുളിയന്മല കത്തിപ്പാറ പാറക്കൽ വിഷ്ണു കൃഷ്ണൻ (24)എന്നിവരെയാണ് വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രവീണിനെ തമിഴ്‌നാട് തേനിയിൽ നിന്നും വിഷ്ണുവിനെ കത്തിപ്പാറയിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നിർദ്ദേശപ്രകാരം വണ്ടൻമേട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഷൈൻ കുമാർ, എസ് ഐ ബിനോയ് എബ്രഹാം, പ്രകാശ് ജി, വിനോദ് കുമാർ കെ എൻ, എഎസ്ഐ മാരായ കെ ടി ഷിജോ, ജോസ് സെബാസ്റ്റ്യൻ, ജെയിംസ് ജോർജ്, എസ് സി പി ഒ മാരായ എൻ ജയൻ, ജയമോൻ മാത്യു, സലിം മുഹമ്മദ്, പ്രശാന്ത് കെ മാത്യു, സിപിഒ മാരായ സ്റ്റെനിൻ ആർ, ബിനു കെ ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതി പീരുമേട് സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.