28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 25, 2025
December 25, 2025

യുഎസിൽ കാർഗോ വിമാനം തകർന്നു വീണ് തീപിടിച്ചു; ഏഴ് മരണം

Janayugom Webdesk
വാഷിങ്ടൺ
November 5, 2025 9:10 am

യുഎസിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നു വീണ് ഏഴ് മരണം. 11 പേർക്ക് പരിക്കേറ്റു. യുനൈറ്റഡ് പാഴ്സൽ സർവിസിന്റെ (യുപിഎസ്) എംഡി-11 വിമാനമാണ് തകർന്നത്. ലൂയിസ്വില്ലയിലെ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയർന്നതിനു പിന്നാലെയാണ് അപകടം.

വിമാനം കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിൽ മൂന്നു ജീവനക്കാരാണുണ്ടായിരുന്നതെന്ന് യുപിഎസ് കമ്പനി അറിയിച്ചു. പ്രാദേശിക സമയം വൈകീട്ട് 5.15നാണ് അപകടം. വിമാനത്തിൽ വൻ തോതിൽ ഇന്ധനം ഉണ്ടായിരുന്നു. വിമാനത്താവളത്തിനു സമീപത്തെ വ്യവസായ മേഖലയിലേക്കാണ് വിമാനം തകർന്നു വീണത്. നിരവധി കെട്ടിടങ്ങളിലേക്ക് തീ പടർന്നു.

സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് കെന്റക്കി ഗവർണർ ആൻഡി ബേഷർ അറിയിച്ചു. പറന്നുയർന്നതിനു തൊട്ടുപിന്നാലെ ഇടതുഭാഗത്തെ എൻജിനിൽനിന്ന് തീ ഉ‍യർന്ന വിമാനം നിമിഷങ്ങൾക്കുള്ളിലാണ് കത്തിയമർന്നത്. വിമാനത്താവളത്തിന് വടക്കുള്ള ഒഹായോ നദി വരെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് ലൂയിസ്വില്ല മെട്രോ എമര്‍ജന്‍സി സര്‍വിസസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.