3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

ചരക്കുകപ്പലിന് തീപിടിച്ചു: ഒരാള്‍ മരിച്ചു

Janayugom Webdesk
കാര്‍വാര്‍
July 20, 2024 10:03 pm

ഗോവ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുജറാത്തില്‍ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോയ ഗോവയിലെ ബെതുലില്‍ നിന്നുള്ള എംവി മെഴ്സ്‌ക് ഫ്രാങ്ക്ഫര്‍ട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരനായ ഫിലിപ്പൈന്‍സ് സ്വദേശിയാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ ഗോവ തീരത്തു നിന്ന് 80 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. ചരക്കുകപ്പലില്‍ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് തീ അണയ്ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവര്‍ വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചത്.
വിവരം അറിഞ്ഞ ഉടന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചിരുന്നു. സേനയുടെ ഡോണിയര്‍ വിമാനവും നിരീക്ഷണത്തിനെത്തി. ഡെക്കില്‍ തീ അതിവേഗം പടര്‍ന്ന് മുന്‍വശത്തുണ്ടായിരുന്ന കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടകരമായ ചരക്കുകളാണ് കപ്പലിലുണ്ടായിരുന്നതെന്നും കപ്പലിലെ 160 കണ്ടെയ്നറുകളില്‍ 20 എണ്ണത്തിനാണ് തീപിടിച്ചതെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Eng­lish Summary;Cargo ship caught fire: one dead
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.