
ഫ്രീ സ്റ്റൈല്‍ ഗ്രാന്‍ഡ്സ്ലാം ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ. വെള്ളക്കരുക്കളുമായിറങ്ങിയ പ്രഗ്നാനന്ദ 39 നീക്കങ്ങളിലാണ് കാള്‍സണെ തോല്പിച്ചത്. നാലാം റൗണ്ട് മത്സരത്തിലാണ് പ്രഗ്നാനന്ദയുടെ വിജയം.
തുടക്കം മുതല്‍ ഒടുക്കം വരെ ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ആധിപത്യം പുലര്‍ത്തി. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിനും യോഗ്യത നേടി. 4.5 പോയിന്റുമായി പ്രഗ്നാനന്ദ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഇതോടെ ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റുകളിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപ്പിച്ചുവെന്ന നേട്ടത്തിലെത്താനും ഇന്ത്യയുടെ കൗമാര താരത്തിനായി. 2023ല്‍ നോര്‍വെ ചെസ് ടൂര്‍ണമെന്റ് ക്ലാസിക്, ഓണ്‍ലൈന്‍ ചെസ് മത്സരത്തിലുമാണ് നേരത്തെ പ്രഗ്നാനന്ദ കാള്‍സണെ തോല്പിച്ചത്. കാള്‍സണ് ഇനിയും തുടര്‍ന്ന് മത്സരിക്കാം. ലൂസേഴ്സ് ബ്രാക്കറ്റില്‍ കളിക്കുന്ന കാൾസണ് മൂന്നാം സ്ഥാനം വരെയെത്താനെയാകൂ.
ഇന്ത്യയുടെ യുവ ഗ്രാൻഡ്‌മാസ്റ്റർ അർജുൻ എരിഗയ്‍സിയും ക്വാർട്ടറിലേക്ക് മുന്നേറി. ഹികാരു നകാമുറ, ഹാൻസ് നീമാൻ എന്നിവർക്കു പിന്നിലായാണ് അർജുൻ മൂന്നാമതെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.