19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 24, 2024
August 24, 2024
June 20, 2024
May 11, 2024
March 7, 2024
February 6, 2024
October 27, 2023
August 8, 2023
July 30, 2023
May 23, 2023

കരമനയിലെ അരും കൊല; സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
May 11, 2024 9:30 am

തിരുവനന്തപുരം കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കരമന സ്വദേശി അഖില്‍ (22) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ അക്രമികള്‍ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കരമന അനന്ദു വധക്കേസിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം ശരീരമാസകലം മർദനമേറ്റതിന്റെ പാടുകളുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. ഹോളോബ്രിക്‌സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്. മൂന്നം​ഗസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. 

കഴിഞ്ഞയാഴ്ച ബാറിൽവെച്ച് അഖിലും കുറച്ചാളുകളുമായി തർക്കവും സംഘർഷവുമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുൻകൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. 

മത്സ്യക്കച്ചടവം നടത്തിവരുന്ന ആളായിരുന്നു അഖിൽ. ആക്രമണം നടക്കുമ്പോൾ പരിസരത്ത് കുട്ടികളടക്കം ഉണ്ടായിരുന്നു. അഖിലിന്റെ അലർച്ചകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പെൾ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ബാറിലെ അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. 

Eng­lish Summary:
Car­nage in Kara­mana; The CCTV footage of the inci­dent is out

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.