6 February 2026, Friday

Related news

February 6, 2026
September 17, 2025
August 16, 2025
April 18, 2025
April 13, 2025
March 25, 2025
February 14, 2025
December 7, 2024
November 19, 2024
October 6, 2024

പള്ളിപ്പാനക്ക് തച്ചൻമാരും തയ്യാറെടുക്കുന്നു

Janayugom Webdesk
അമ്പലപ്പുഴ
February 6, 2026 6:56 pm

ചരിത്ര പ്രസിദ്ധമായ പള്ളിപ്പാനക്ക് തച്ചൻമാരും തയ്യാറെടുക്കുന്നു. ചെമ്പകശേരി തച്ചൻ വാസുദേവൻ ആചാരിയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാനക്കായി രൂപങ്ങൾ നിർമിക്കുന്നത്. കഴിഞ്ഞ പള്ളിപ്പാനക്കും ഇദ്ദേഹം പങ്കാളിയായിരുന്നു. ഇത്തവണ വാസുദേവൻ ആചാരിയുടെ നേതൃത്വത്തിൽ പത്തോളം തച്ചൻമാരാണ് പള്ളിപ്പാനക്കായുള്ള രൂപങ്ങളും പീഠങ്ങളും നിർമിക്കുന്നത്.75 ഓളം അടക്കാമരത്തിലും ഇവരുടെ കരവിരുത് പ്രകടമാകും. ഇലഞ്ഞി, പ്ലാവ്, കാഞ്ഞിരം, പാല എന്നീ തടികളിലാണ് ഇവ നിർമിക്കുന്നത്. 

പള്ളിപ്പാനയുടെ പ്രധാന ചടങ്ങായ ഭീഷ്മരെ ശരശയ്യയിൽ കിടത്തുന്ന ചടങ്ങിനായി രൂപം നിർമിക്കുന്നത് തേക്കിൻ തടിയിലാണ്.5 രൂപങ്ങളും 12 പീoങ്ങളുമാണ് ഇതിനായി തയ്യാറാക്കുന്നത്. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ ‚ശൂദ്രഭാവങ്ങളിലാണ് ഇവ നിർമിക്കുന്നത്. രണ്ട് ദിവസം മുൻപാരംഭിച്ച ജോലികൾ പള്ളിപ്പാന അവസാനിക്കുന്നതു വരെ തുടരും.

Kerala State - Students Savings Scheme

TOP NEWS

February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.