11 February 2026, Wednesday

Related news

February 11, 2026
February 11, 2026
February 10, 2026
February 6, 2026
February 6, 2026
February 6, 2026
January 31, 2026
January 24, 2026
January 16, 2026
January 15, 2026

യു​വ​തി​യെ പീ​ ഡി​പ്പി​ച്ച സം​ഭ​വം; 28കാ​ര​നെ​തി​രെ കേ​സെടുത്ത് പൊലീസ്

Janayugom Webdesk
ക​ണ്ണൂ​ർ
August 21, 2024 6:13 pm

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും വാ​ങ്ങി തി​രി​കെ ന​ൽ​കാ​തെ വഞ്ചി​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ടാ​ളി സ്വ​ദേ​ശി​യാ​യ 35 കാ​രി​യു​ടെ പ​രാ​തി​യി​ൽ ചാ​ലാ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷാ​ൻ അ​റാ​ഫ​ത്തി​നെ​തി​രെ​യാ​ണ്(28) പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2018 മു​ത​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന‌​ട​ക്കു​ന്ന​ത്. യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ക​യും പി​ന്നീ​ട് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ചാ​ലാ​ടു​ള്ള വീ​ട്ടി​ലെ​ത്തിച്ചും മ​റ്റ് പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ യു​വ​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും യു​വാ​വ് വാ​ങ്ങി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. വി​ദേ​ശ​ത്തു​ള്ള യു​വാ​വ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്വ​ർ​ണ​വും പ​ണ​വും തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും അ​ത് തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.