17 December 2025, Wednesday

Related news

December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 13, 2025

ലൈസന്‍സില്ലാതെ ഗുഡ്സ് വാഹനം ഓടിച്ച ഡ്രൈവര്‍ക്കും വാഹന ഉടമയ്ക്കും എതിരെ കേസ്

Janayugom Webdesk
ആലപ്പുഴ
November 22, 2024 3:02 pm

ലൈസന്‍സില്ലാതെ ഗുഡ്സ് വാഹനം ഓടിച്ച ഡ്രൈവര്‍ക്കും വാഹന ഉടമയ്ക്കുംഎതിരെ കേസ് .പള്ളാത്തുരുത്തിയില്‍ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കൈകാണിച്ചിട്ട് നിറുത്താതിരുന്ന തിരുവനന്തപുരത്തുനിന്നും വന്ന ഗുഡ്സ് വാഹനം പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ അപകടകരമായ രീതിയിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് പൈപ്പുകളും മറ്റു സാമഗ്രികളും കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയിൽ ഡ്രൈവർക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയും ദൂരം ഓടിച്ചു വന്നതെന്നും ഈ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റും ഇൻഷ്വറൻസും ഇല്ലെന്നും കണ്ടെത്തി.കെഎൽ 01 ct 2740 എന്ന രജിസ്ട്രേഷൻ നമ്പറോടുകൂടിയ വാഹനത്തില്‍ കൊച്ചി മറൈൻ ഡ്രൈവിലേക്ക് എക്സിബിഷൻ നടത്തുന്നതിനായുള്ള സാമഗ്രികൾ ആയിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശി ബൈജു എസ് എല്‍ ആണ് വാഹനത്തിന്റെ ഉടമ. കാര്യവട്ടം സ്വദേശി രഞ്ജിത്ത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത് . വാഹനത്തിന് 34250 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനകളില്‍ 22 കേസുകളിൽ നിന്നായി 99600 രൂപ പിഴയും ഈടാക്കി. മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ പി വി ബിജുവും ഡ്രൈവർ ടോജോ തോമസുംആണ് പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.