11 December 2025, Thursday

Related news

September 15, 2025
September 14, 2025
September 12, 2025
June 28, 2025
June 8, 2025
May 15, 2025
May 3, 2025
April 5, 2025
March 30, 2025
March 21, 2025

മണിപ്പൂര്‍ വസ്തുതാ റിപ്പോര്‍ട്ട്; എഡിറ്റേഴ്സ് ഗില്‍ഡിനെതിരെ കേസ്

web desk
ന്യൂഡല്‍ഹി
September 4, 2023 6:14 pm

മണിപ്പൂര്‍ കലാപത്തെ മുന്‍നിര്‍ത്തിയുള്ള ഏകപക്ഷീയ മാധ്യമ സമീപനങ്ങള്‍ക്കെതിരെ വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കിയ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യക്കെതിരെ കേസ്. റിപ്പോര്‍ട്ട് തയ്യാറാക്കിയ വസ്തുതാന്വേഷണ സംഘത്തിലെ മൂന്ന് അംഗങ്ങള്‍ക്കെതിരെയും എഡിറ്റേഴ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റിനും എതിരായിട്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്ത്തി വിഭാഗത്തെ പിന്തുണച്ചുവെന്നും മണിപ്പൂരി മാധ്യമ പ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നുമായിരുന്നു എഡിറ്റേഴ്സ് ഗില്‍ഡ് വസ്തുതാപരിശോധ സമിതിയുടെ റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തത്.

മാധ്യമപ്രതിനിധികളായ സീമ ഗുഹ, സഞ്ജയ് കപൂര്‍, ഭരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെ ഇംഫാല്‍ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ എന്‍ ശരത് സിങ്ങിന്റെ പരാതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. കേസെടുത്ത വിവരം മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണ് അറിയിച്ചത്. എല്ലാ സമുദായ പ്രതിനിധികളെയും കാണാതെ ചില വിഭാഗങ്ങളെ മാത്രം കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതെന്നാണ് ബിരേന്‍ സിങ്ങന്റെ വാദം. സമിതിയുടെ റിപ്പോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്പോണ്‍സേര്‍ഡുമാണെന്നാണ് പൊലീസ് എഫ്ഐആറിലും ആരോപിക്കുന്നത്.

Eng­lish Sam­mury: Manipur Fact Sheet; Case against Edi­tors Guild

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.