23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 22, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 20, 2025

സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസ്

Janayugom Webdesk
തൃശ്ശൂർ
August 29, 2024 12:19 pm

മാധ്യമപ്രവർത്തകർ വഴിതടഞ്ഞെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസ്. മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്കെതിരെയാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്. കേന്ദ്രമന്ത്രിയുടെ വഴി തടഞ്ഞെന്നും സുരക്ഷാ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു.

ബി എൻ എസ് ആക്ട് പ്രകാരം തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. തൃശ്ശൂർ കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഈസ്റ്റ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ സുരേഷ് ​ഗോപിക്കെതിരെ അന്വേഷണത്തിന് കമ്മീഷണർ നിർദേശം നൽകിയതിനു പിന്നാലെയാണ് മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ​ഗോപി പരാതി നൽകിയത്. രാമനിലയം ​ഗസ്റ്റ് ഹൗസിൽവെച്ച് മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

മാധ്യമപ്രവർത്തകരെ സുരേഷ് ​ഗോപി തള്ളിമാറ്റിയ സംഭവത്തിൽ മുൻ എംഎൽഎ അനിൽ അക്കര പരാതി നൽകിയിരുന്നു. ഇത് പരി​ഗണിച്ചാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എസിപിക്ക് കമ്മിഷണർ നിർദേശം നൽകിയിരുന്നത്.

TOP NEWS

March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.