2009 മുതലുള്ള ആധാറ്‍, എടിഎം കാര്‍ഡുകള്‍, പണയ കുടിശിഖ നോട്ടീസുകള്‍, തുടങ്ങി നിരവധി രജിസ്റ്ററുകള്‍ ഇടപാടുകാര്‍ക്ക് എത്തിക്കാതെ വീട്ടിലും ഓഫീസിലും സൂക്ഷിച്ച നെന്മാറ അയിലൂര്‍ കയറാടി (പിന്‍കോഡ് 678 510) പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്‍ കണ്ടമുത്തന്‍ (56) തിരെ കേസെടുത്ത് നെന്മാറ പൊലീസ്.
പാലക്കാട് പി എസ് സി ഓഫീസില്‍ നിന്നും സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കേണ്ട യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് രേഖകള്‍ ഉന്നത ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് കണ്ടെടുത്തത്. പാലക്കാട് പി എസ് സി ഓപീസില്‍ നിന്നും കഴിഞ്ഞ ആഴ്ച രജിസ്റ്റര്‍ ആയി അയച്ച ജോയിനിംഗ് ലെറ്റര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കയറാടി പയ്യാകോട് സ്ഥിതി ചെയ്യുന്ന പോസ്റ്റോഫീസില്‍ ഏഴു ദിവസം മുമ്പ് ലഭിച്ചതായി തെളിഞ്ഞു.
എന്നാല്‍ ഉടമയ്ക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന പ്രദേശവാസികള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള നിരവധി രേഖകള്‍ പോസ്റ്റ് ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നും കണ്ടെടുത്തത്.
English Summary: Case against postman
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.