26 January 2026, Monday

Related news

January 26, 2026
January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025

രേവണ്ണയ്ക്കെതിരെയും കേസ്: അമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കി മുൻ വീട്ടുജോലിക്കാരൻ

Janayugom Webdesk
ബെംഗളൂരു
May 3, 2024 3:42 pm

എച്ച്‌ഡി രേവണ്ണ തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കി മുൻ വീട്ടുജോലിക്കാരൻ. ഫാം ഹൗസില്‍ ജോലി ചെയ്യവേയാണ് രേവണ്ണ തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിനുപിന്നാലെ മുൻ മന്ത്രി കൂടിയായ എച്ച് ഡി രേവണ്ണയ്ക്കെതിരെ കേസെടുത്തു. 

എച്ച്‌ഡി രേവണ്ണയുടെ മകനും ഹാസൻ എംപിയുമായ പ്രജ്വല് രേവണ്ണയ്ക്കെതിരെ ബലാത്സംഗ ആരോപണം നിലനില്‍ക്കെയാണ് പിതാവിനെതിരെയും കേസെടുത്തത്. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം രേവണ്ണയ്ക്കും സതീഷ് ബാബണ്ണയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

ഇവരുടെ വീട്ടിലെ മറ്റൊരു മുൻ വേലക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രേവണ്ണയ്ക്കും മകനുമെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ എച്ച്‌ഡി രേവണ്ണ മുൻകൂർ ജാമ്യം തേടി.

Eng­lish Sum­ma­ry: Case against Revan­na too: For­mer house­keep­er filed com­plaint that moth­er was kid­napped and rap ed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.