
രാജസ്ഥാനില്‍ അടുത്തിടെ പ്രാബല്യത്തില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി, കോട്ട സ്വദേശികളായ രണ്ട് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെയാണ് കോട്ട പൊലീസ് നടപടി സ്വീകരിച്ചത്. വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍.
ഡല്‍ഹി സ്വദേശി ചാണ്ടി വര്‍ഗീസ്, കോട്ട സ്വദേശി അരുണ്‍ ജോണ്‍ എന്നിവര്‍ക്കെതിരെ കോട്ടയിലെ ബോര്‍ഖേഡ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നവംബര്‍ നാലിനും ആറിനും ഇടയില്‍ കനാല്‍ റോഡിലെ ബീര്‍ഷെബ പള്ളിയില്‍ ആത്മീയ പ്രഭാഷണത്തിന്റെ മറവില്‍ ആളുകളെ വിളിച്ചുകൂട്ടി മതപരിവര്‍ത്തനം നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
പരാതിക്കൊപ്പം വീഡിയോ ദൃശ്യങ്ങളും സംഘടനകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. “രാജസ്ഥാനില്‍ പിശാചിന്റെ ഭരണം അവസാനിക്കുമെന്നും ഇനി ദൈവം ഭരിക്കുമെന്നും” ചാണ്ടി വര്‍ഗീസ് പ്രസംഗത്തില്‍ പറയുന്നത് സംസ്ഥാന സര്‍ക്കാരിനെതിരായ അധിക്ഷേപമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.