പെൻമുടിക്കോട്ടയിൽ ഭീതി പരത്തിയ കടുവ കഴുത്തിൽ കുറുക്കുമുറുകി ചത്ത സംഭവത്തിൽ സ്ഥലമുടമ പള്ളിയാലിൽ മാനു എന്ന എൺപത് വയസ്സ് പ്രായമുള്ളയാൾക്ക് എതിരെ കേസെടുത്ത നടപടിയില്‍നിന്ന് വനംവകുപ്പ് പിന്‍മാറണമെന്ന് സിപിഐ.
സ്വന്തം കാര്യങ്ങള്‍പോലും ചെയ്യാനാകാത്ത വയോധികനെതിരെ കേസെടുത്ത നടപടിയിൽ നിന്ന് വനം വകുപ് പിൻമാറണം. ആറ് മക്കളും ഒരു ഏക്കർ ഇരുപത് സെന്റ് സ്ഥലവുമാണ് മാനുവിനുള്ളത്. സർക്കാർ നൽകുന്ന പെൻഷൻ കൊണ്ടാണ് ജീവിതം മുമ്പേട്ട് കൊണ്ടു പോകുന്നത്. വാർധക്യസഹജമായ രോഗങ്ങളാൽ കഴിയുന്നയാളെ മൊഴി രേഖപ്പെടുത്താൻ മേപ്പാടി യിലെ വനം വകുപ്പ് ഓഫിസിൽ എത്തുവാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു പറഞ്ഞു. തന്റെ പുരയിടത്തിൽ കുരുക്ക് വച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാനു പൊലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും സിപിഐ അറിയിച്ചു.
മനുഷ്യന്റെ ജിവനും സ്വത്തിനും കൊടുക്കാത്ത സംരക്ഷണമാണ് വന്യ ജീവികൾക്ക് നൽകുന്നത്. വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കണം. ഇതിന് നടപടി സ്വീകരിക്കണം. സ്ഥലമുടമയക്ക് അവശ്യമായ നിയമ സഹായമുൾപ്പെടെ സിപിഐ ചെയ്ത് നൽകുമെന്നും പള്ളിയലിൽ മാനുവിന്റെ വീട് സന്ദർശിച്ച ശേഷം നേതാക്കൾ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, അസിസ്റ്റന്റ് സെക്രട്ടറി പി.എം ജോയി, ജില്ലാ എക്സിക്യൂട്ടിവ് അംഗം വി കെ ശശിധരൻ, അഷറഫ് തയ്യിൽ, ബിനു ഐസക്ക്, ആന്റണി കെ, സതിഷ് കരാടിപ്പാറ എന്നിവരും ഉണ്ടായിരുന്നു.
English Summary: Case filed against land owner in tiger death incident should be withdrawn: CPI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.