28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 13, 2025
April 12, 2025
April 7, 2025
April 5, 2025
April 3, 2025
April 3, 2025
April 2, 2025
March 23, 2025

വ്യാജരേഖയുണ്ടാക്കി ക്ഷേത്രഭൂമി റാം മന്ദിര്‍ ട്രസ്റ്റിന് വിറ്റ പൂജാരിക്കെതിരെ കേസ്

Janayugom Webdesk
ലഖ്നൗ
March 9, 2025 3:28 pm

അയോധ്യയിലെ നയ ആനന്ദ് ഭവന്‍ ക്ഷേത്രത്തിന്റെ ഭൂമി വ്യാജരേഖയുണ്ടാക്കി റാംമന്ദിര്‍ ട്രസ്റ്റിന് വിറ്റ പൂജാരിക്കെതിരെ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ക്ഷേത്രത്തിന്റെ രക്ഷാധികാരിയുടെ പരാതിയിലാണ്‌ ക്ഷേത്രത്തിലെ മുൻപൂജാരി രാംകാന്ത്‌ പ്രതാകിനെതിരേ കേസെടുത്തത്‌. പെരുമാറ്റദൂഷ്യത്തെത്തുടർന്ന്‌ ഇയാളെ സ്ഥാനത്തുനിന്ന്‌ പുറത്താക്കിയിരുന്നു. 

ക്ഷേത്രം ഒഴിഞ്ഞുപോകാൻ 2016ൽ കോടതി ഉത്തരവിട്ടെങ്കിലും ഇയാൾ ക്ഷേത്രത്തിൽ തുടർന്നതായും റവന്യൂ ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തി ഭൂമി സ്വന്തം പേരിലേക്ക്‌ മാറ്റി വ്യാജരേഖയുണ്ടാക്കിയെന്നും പരാതിയിലുണ്ട്. പിന്നീട്‌ ഈ വ്യാജരേഖകൾ ഉപയോഗിച്ച്‌ അയോധ്യ രാമക്ഷേത്രത്തിന്റെ ഉടമസ്ഥരായ റാം മന്ദിർ ട്രസ്റ്റിന് ആറുകോടി രൂപയ്ക്ക്‌ 21,198.8 ചതുരശ്രയടി ക്ഷേത്രഭൂമി വിറ്റെന്നാണ്‌ ആരോപണം. പരാതി സ്വീകരിക്കാൻ പൊലീസ്‌ വിസമ്മതിച്ചതിനെത്തുടർന്ന്‌ രക്ഷാധികാരി ആനന്ദ്‌ പ്രകാശ്‌ പ്രതാക്‌ കോടതിയെ സമീപിച്ചു. കോടതി നിർദേശത്തെ തുടർന്നാണ്‌ കേസെടുക്കാന്‍ പൊലീസ്‌ തയാറായത്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.