5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
January 4, 2025
January 3, 2025
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 27, 2024

പീഡനം പതിവാക്കിയ ബിജെപി എംഎല്‍എക്കെതിരെ കേസ്

Janayugom Webdesk
ജയ്പൂര്‍
November 18, 2021 10:52 pm

പീഡനക്കേസിൽ ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാനിലെ ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധിയായ പ്രതാപ് ഭീലിനെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 10 മാസത്തിനിടെ ഭീലിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ പീഡന കേസാണിത്. 

ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പ്രതാപ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അംബമാത പൊലീസ് സൂപ്രണ്ടിനാണ് യുവതി പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയില്‍ കഴിഞ്ഞ മാര്‍ച്ചിലും എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജോലി അന്വേഷിച്ചെത്തിയ ശേഷം എംഎല്‍എ നിരന്തരം ഫോണില്‍ വിളിക്കുകയും വീട്ടിലെത്തി പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഈ കേസില്‍ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:case has been reg­is­tered against a BJP MLA for alleged­ly harassing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.