19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 13, 2024
December 12, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 10, 2024

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

Janayugom Webdesk
കുന്നംകുളം
October 7, 2022 5:08 pm

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. മുന്‍ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ പുളിക്കപറമ്പില്‍ സുരേഷിനെതിരെയാണ് പരാതി. കുന്നംകുളം പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

സുരേഷ് നിലവില്‍ ഒളിവിലാണെന്നാണ് വിവരം. അച്ഛനും അമ്മയുംമരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയിലാണ് യുവതി വളര്‍ന്നത്. സഹോദരന്‍ ഗള്‍ഫിലാണ്. സഹോദരന്റെ ഭാര്യയോടൊപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്. സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടില്‍ കയറിയുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതിനെത്തുടര്‍ന്ന് സഹോദരന്റെ ഭാര്യകാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനം നടന്നതായി അറിഞ്ഞത്.

Eng­lish Sum­ma­ry: case has been reg­is­tered against the Con­gress leader who raped the woman
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.