17 December 2025, Wednesday

Related news

December 15, 2025
December 12, 2025
November 21, 2025
November 14, 2025
November 2, 2025
October 31, 2025
October 29, 2025
October 18, 2025
October 17, 2025
October 12, 2025

സ്വർണ്ണമാല കവർച്ചയ്ക്കിടെ വയോധിക കൊല്ലപ്പെട്ട കേസ്; പ്രതികൾക്ക് 11 വർഷം തടവ് വിധിച്ച് കോടതി

Janayugom Webdesk
കൊല്ലം
April 4, 2025 9:08 pm

സ്വർണ്ണമാല കവർച്ചയ്ക്കിടെയുണ്ടായ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികൾക്ക് 11 വർഷം തടവ് വിധിച്ച് കോടതി. തേവന്നൂർ സ്വദേശിനി പാറുക്കുട്ടിയമ്മ കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം വെട്ടുതുറ സ്വദേശി ജ്യോതിഷി, തൃശ്ശൂർ മിന്നല്ലൂർ സ്വദേശി അജീഷ് എന്നിവരെ കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2018 ആഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. പാറുക്കുട്ടിയമ്മയുട കഴുത്തിൽ കിടന്ന 2.5 പവൻ തൂക്കമുള്ള മാല പ്രതികൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പാറുക്കുട്ടിയമ്മയെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാറുക്കുട്ടിയമ്മ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.