16 December 2025, Tuesday

Related news

December 14, 2025
December 12, 2025
December 7, 2025
October 11, 2025
October 8, 2025
September 6, 2025
August 28, 2025
August 23, 2025
July 5, 2025
July 4, 2025

കാസർഗോഡ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതി പിടിയിൽ

Janayugom Webdesk
കാസർഗോഡ്
May 24, 2024 5:02 pm

കാസർഗോഡ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് കാഞ്ഞങ്ങാട് താമസിക്കുന്ന കുടക് സ്വദേശിയായ പി എ സലീമിനെ പിടികൂടിയത്. നാടിനെ നടുക്കിയ സംഭവം നടന്ന് പത്താം ദിവസമാണ് പ്രതി പി എ സലീം അന്വേഷണസംഘത്തിന്റെ പിടിയിലായത്. പ്രതിക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയ പൊലീസ് ആന്ധ്രപ്രദേശിൽ നിന്നാണ് പിടികൂടിയത്.

സ്വന്തമായി ഫോണില്ലാത്ത പ്രതി കാഞ്ഞങ്ങാടെത്തിയാൽ ഭാര്യയുടെയും കുടകിലെത്തിയാൽ അമ്മയുടെയും ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണസംഘത്തെ വലിച്ചിരുന്നു. ഇതിനിടെ പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതാണ്
തെളിവ് ലഭിച്ചത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മേൽപറമ്പ് സ്റ്റേഷനിലെ പോക്സോ കേസിലും കുടകിൽ മാലപൊട്ടിക്കൽ കേസിലും പ്രതിയാണ് സലിം. പോക്സോ കേസിൽ മൂന്നുമാസം റിമാൻഡിൽ ആയിരുന്നു.

ഈ മാസം 15നാണ് കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി സ്വർണ്ണക്കമ്മൽ കവർന്ന് ഉപേക്ഷിച്ചത്. പുലർച്ചെ രണ്ടുമണിക്ക് മുത്തച്ഛൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രിയോടെ അന്വേഷണ സംഘം പ്രതിയെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

Eng­lish Summary:Case of kid­nap­ping and rap­ing a 10-year-old girl in Kasaragod; Accused in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.