18 May 2024, Saturday

പതിനാറ്കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

Janayugom Webdesk
തിരുവനന്തപുരം
March 30, 2022 5:12 pm

സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് പോയ പതിനാറ്കാരിയെ  കടന്ന് പിടിച്ച് പീഡിപ്പിച്ച  കേസിൽ പ്രതി ഉള്ളൂർ സ്വദേശി ആരോൺ ലാൽ വിൻസൻ്റിന്  (32) ആറ് വർഷം കഠിന തടവും 50,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി  ആർ.ജയകൃഷ്ണൻ വിധിയിൽ പറയുന്നുണ്ട്. 2017 ഒക്ടോബർ 21 ന് ഉച്ചയ്ക്ക് രണ്ടരയക്ക് ഇടപ്പഴിഞ്ഞിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുട്ടി സ്ക്കൂളിൽ നിന്ന് നടന്ന് വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം പ്രതി പിന്നിൽ നിന്ന് കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിച്ചു.

 

കുട്ടി തൻ്റെ പക്കൽ ഉണ്ടായിരുന്ന കുട വെച്ച് പ്രതി  അടിച്ചപ്പോൾ പ്രതി തൻ്റെ ബൈക്കിൽ കയറി രക്ഷപ്പെട്ടു.സംഭവ സമയം പ്രതി ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ മുഖത്തെ കണ്ണാടി മൂടിയിരുന്നില്ല. ഈ പ്രദേശത്ത്  റസിഡൻസ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങളുടെ ശാസ്ത്രിയ പരിശോധന റിപ്പോർട്ട് കോടതി തെളിവായി സ്വീകരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. നഷ്ടപരിഹാര തുക ഇരയായ കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ട പരിഹാരം നൽക്കണമെന്നും വിധിയിൽ പരാമർശിച്ചട്ടുണ്ട്. മ്യൂസിയം സിഐ കെ.എസ്.പ്രശാന്ത്, എസ് ഐ ജി.സുനിൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി.

Eng­lish sum­ma­ry; Case of molesta­tion of a 16-year-old girl; The accused was sen­tenced to six years rig­or­ous impris­on­ment and fined Rs 50,000

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.