വയനാട് തൊണ്ടർനാട് 25 വയസുകാരനായ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുപി സ്വദേശിയുടെ ഭാര്യയും അറസ്റ്റിൽ. യുപി സ്വദേശിയായ മുഖിബിനെ കൊന്ന കേസിൽ സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആരിഫിനെ പൊലീസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌തതോടെ ഭാര്യ സൈനബയെയും അറസ്റ്റു ചെയ്യുകയായിരുന്നു. സൈനബയുടെ അറിവോടെയാണ് മുഖീബിനെ മുഹമ്മദ് ആരിഫ് കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തൽ.
പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ തോർത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.കൊന്ന് കഷ്ണങ്ങളാക്കിയ ശേഷം മൃതദേഹം രണ്ട് ചാക്കുകളിലാക്കി വാഴത്തോട്ടത്തിൽ തള്ളുകയായിരുന്നു. തലഭാഗം ഒരു പ്ലാസ്റ്റിക് കവറിലും ശരീരഭാഗം വെട്ടിമുറിച്ച് മറ്റൊരു കറുത്ത പ്ലാസ്റ്റിക് കവറിലിട്ട് കറുത്ത ബാഗിലുമാക്കിയാണ് വാഴത്തോട്ടത്തിൽ രണ്ടിടത്തായി പ്രതി ഉപേക്ഷിച്ചത്. തല കവറിലാക്കി, തുണിയിൽ പൊതിഞ്ഞ് കാർബോഡ് പെട്ടിയിലാക്കിയാണ് ഇട്ടത്. വേസ്റ്റ് ആണെന്ന് പറഞ്ഞാണ് ഇയാൾ ഇവിടെ രണ്ട് ബാഗുകളുമായി എത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഒരു കവർ പാലത്തിന് താഴെയും രണ്ടാമത്ത ബാഗ് കുറച്ച് ദൂരയും കൊണ്ടിട്ടു. ഒരാൾ പാലത്തിനടിയിലേക്ക് ചാക്ക് എറിയുന്നത് കണ്ട് ഓട്ടോ തൊഴിലാളിക്ക് സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്താകുന്നത് ആരിഫിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് മുഖീബിനെ പ്രതി കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.