8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024

സംഘട്ടത്തിനിടെ പെട്രോൾ ബോംബ് എറിഞ്ഞ കേസ്; മൂന്ന് പേർ അറസ്റ്റിൽ

Janayugom Webdesk
അടിമാലി
May 16, 2022 6:11 pm

ഇടുക്കി അടിമാലിയില്‍ സംഘട്ടത്തിനിടെ പെട്രോൾ ബോംബ് എറിഞ്ഞ കേസില്‍‍ മൂന്ന് പേർ അറസ്റ്റിൽ. കൂമ്പൻപാറ പൈനാമ്പിളളിൽ ഷിഹാസ് (24)200 ഏക്കർ കുന്നുമ്പുറത്ത് ജസ്റ്റിൻ (26) മച്ചിപ്ലാവ് നെല്ലിക്കുഴിയിൽ മുരുകൻ (24) എന്നിവരാണ് പിടിയിലായത്. സംഭവ ശേഷം മുങ്ങിയ ഇവരെ തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്നും ഇന്നലെയാണ് പിടികൂടിയത്.

യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് സംഭവത്തിന്റെ തുടക്കം. സംഭവത്തിൽ പരിക്കേറ്റ ചാറ്റുപാറ സ്വദേശി സുധീഷ്, അടിമാലി സ്വദേശി മുരുകൻ എന്നിവർ ചികിത്സയിലാണ്. അടിമാലി സിഐ കെ സുധീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Eng­lish sum­ma­ry; Case of petrol bomb being thrown dur­ing clash­es; Three arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.